പകർച്ചവ്യാധി പ്രതിരോധ ക്ലാസ്സും ഹോമിയോ മെഡിക്കൽ ക്യാമ്പും

പകർച്ചവ്യാധി പ്രതിരോധ ക്ലാസ്സും ഹോമിയോ മെഡിക്കൽ ക്യാമ്പും

12-07-2026
➖➖➖➖➖➖➖
വലിയപറമ്പ: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ ജനജാഗ്രതയും സമയോചിതമായ ചികിത്സയും അനിവാര്യമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വലിയപറമ്പ ഗ്രാമപഞ്ചായത്തും, വലിയപറമ്പ ആയുഷ് ഡിസ്പെൻസറിയും സംയുക്തമായി പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസ്സും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി ബുഷ്റ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.പി മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ കെ.സിന്ധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൾ ഷുക്കൂർ ഹാജി, 13-ാം വാർഡ് മെമ്പർ എം.കെ.എം അബ്ദുൾ എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ ഡോ: പ്രസീത സ്വാഗതവും, ഡോ: വിന്യ നന്ദിയും പറഞ്ഞു.
 

പകർച്ചവ്യാധി പ്രതിരോധ ക്ലാസ്സും ഹോമിയോ മെഡിക്കൽ ക്യാമ്പും