മനോഹര തീരം വലിയപറമ്പ: ബീച്ച് അഡോപ്ഷൻ രണ്ടാംഘട്ടത്തിന് തുടക്കം

വലിയപറ ഗ്രാമപഞ്ചായത്ത്, ഗ്രീൻ വേംസ്, ക്ലീൻ ഹബ്ബ്, ഹരിത കർമ്മ സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "മനോഹര തീരം വലിയപറമ്പ്" ബീച്ച് അഡോപ്ഷൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഒരിയര പുലിമുട്ട് ബീച്ചിൽ തുടക്കമായി.
ഗ്രീൻ വേംസ് കോർഡിനേറ്റർ ശ്രീക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി. ബുഷറ പദ്ധതി ഉദ്ഘാടനം ചെയ്തു.
ക്ലീൻ ഹബ്ബ് കോർഡിനേറ്റർ ജംഷർ ഖാൻ, ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി രമ ടി.വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കടൽത്തീര സംരക്ഷണം, ശുചിത്വ പരിപാലനം, മാലിന്യ നിർമ്മാർജനം, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക ജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ തീരപ്രദേശം കൂടുതൽ ശുചിത്വവും സൗന്ദര്യവുമുള്ളതാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് രണ്ടാംഘട്ടത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

ബീച്ച് അഡോപ്ഷൻ രണ്ടാംഘട്ടത്തിന് തുടക്കം