സാക്ഷരതാദിനാഘോഷം നടത്തി

വലിയ പറമ്പ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാക്ഷരാത ദിനം സമുചിതമായി ആചരിച്ചു. പ്രസിഡന്റ് MT ബുഷറ സാക്ഷരതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം സപ്തംബ 8 ന്റെ പ്രാധാന്യം യുനെസ്കോ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യം 1991 ഏപ്രിൽ 18 ന് കേരളം സാക്ഷരതാപ്രഖ്യാപനം നടത്തിയതുൾപ്പെടെ അനുബന്ധ വിഷയങ്ങൾ പ്രസിഡന്റ് സംസാരിച്ചു. ചടങ്ങിൽ വർഷങ്ങളായി നല്ല പ്രവർത്തനാ ചെയ്തു വരുന്ന സാക്ഷരതാ അധ്യാപികമാരായ ശ്രീമതി ചിത്ര കെ.പി  ശ്രീമതി സുമകണ്ണൻ എന്നിവരെ പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ  സെക്രട്ടറി ജിമ്മി ജോൺ  ഗ്രാമ പഞ്ചായത്ത് അനുബന്ധ ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും  പങ്കെടുത്തു.

സാക്ഷരതാദിനാഘോഷം നടത്തി