വലിയ പറമ്പ ഗ്രാമപഞ്ചായത്ത്‌ കുടുബശ്രീ സിഡി എസിന്റെ നേതൃത്വത്തിൽ "കായികതീരം" പദ്ധതിയുടെ ഭാഗമായി ബാലസഭ കുട്ടികൾക്കായി പടന്ന ക്കടപ്പുറം GFHSS സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സംഘടിപ്പിച്ചു

വലിയ പറമ്പ ഗ്രാമപഞ്ചായത്ത്‌ കുടുബശ്രീ സിഡി എസിന്റെ നേതൃത്വത്തിൽ   "കായികതീരം"  പദ്ധതിയുടെ ഭാഗമായി  ബാലസഭ കുട്ടികൾക്കായി പടന്ന ക്കടപ്പുറം GFHSS സ്കൂൾ ഗ്രൗണ്ടിൽ വെച്ച്   ഫുട്ബോൾ  കോച്ചിങ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങ് ബഹു. വലിയപറമ്പ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എം. ടി. ബുഷ്‌റ    ഉദ്ഘാടനം  ചെയ്തു.സിഡി എസ് ചെയർപേഴ്സൺ ടി. പി. രേഷ്മ യുടെ അധ്യക്ഷതയിൽ  കോസ്റ്റൽ വോളന്റീയർ  പി. ശ്രീജ. സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി. പി. മനോജ്‌, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ് സൺ  ഷെരീഫ. ബി. എസ്., വാർഡ് മെമ്പർ ജനാർദനൻ എന്നിവർ  ആശംസ അറിയിച്ചു സംസാരിച്ചു. ഫുട്ബോൾ കോച്ച്   സുജീഷ്  കുട്ടികൾക്ക്‌  കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.ബാലസഭ RP സിന്ധു. ഇ. കെ. സിഡി എസ് മെമ്പർ  ജമീല, ADS മെമ്പർ  ഫാത്തിബി എന്നിവർ പരിപാടിയിൽ  പങ്കെടുത്തു. Cds വൈസ് ചെയർ പേഴ്സൺ   സുനിത. ഒ. കെ. നന്ദി പറഞ്ഞു. ക്യാമ്പിൽ 55  കുട്ടികൾ  പങ്കെടുത്തു.