സ്വച്ച് സാഗർ സുരക്ഷിത് സാഗർ ബീച്ച് ശുചീകരണം ഫിഷറീസ് കോളേജ് പയ്യന്നൂർ കാഞ്ഞങ്ങാട് ഗവ. റീജിയണൽ ഫീഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നടത്തി

​കടൽത്തീര ശുചീകരണം
​Place : വലിയപറമ്പ ബീച്ച്, കാസർഗോഡ്
Date : September 19, 2026.  
​കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള Centre for Marine Living Resources & Ecology (CMLRE) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച Swachh Sagar, Surakshit Sagar 5.0 ക്യാമ്പയിന്റെ ഭാഗമായി പയ്യന്നൂർ ഫിഷറീസ് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും, കാഞ്ഞങ്ങാട് ഗവ : ഫിഷറീസ് റീജണൽ ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസിലെ അധ്യാപകരും വിദ്യാർത്ഥികളും കാസർഗോഡ് വലിയപറമ്പ പടന്ന കടപ്പുറം മറിയം ബീച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.  
​ Ocean Biodiversity Information System for Indian Oceans- ന്റെ Node manager- റും Senior scientist- റുമായ ഡോ. ഹാഷിം.എം. മുഖ്യാതിഥിയായി പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ പയ്യന്നൂർ ഫിഷറീസ് യൂണിയൻ പ്രതിനിധി കടൽത്തീര ശുചീകരണത്തിന്റെ ആവശ്യകതയും ഈ പദ്ധതിയുടെ ലക്ഷ്യവും വിദ്യാർത്ഥികളുമായി പങ്കുവെക്കുകയും കോളേജ് ഓഫീസർ-ഇൻ-ചാർജ് ഡോ. ഡോണ. പി സ്വാഗതം ആശംസിക്കുകയും ചെയ്തു.  
​വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. ബുഷറ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വലിയപറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മനോജ്. പി.പി, അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷരീഫ Bs, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ദുൾ ഷുക്കൂർ kp, ഒമ്പതാം വാർഡ് മെമ്പർ ശ്രീ. ജനാർദ്ദനൻ . പി.വി, കാസർഗോഡ് ഫിഷറീസ് ഓഫീസർ, ശ്രീ. വിഷ്ണു. ആർ സോഫിന ജോർജ് എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് ആശംസകളും അഭിനന്ദനങ്ങളും നേരുകയും ചെയ്തു.  
​ഈ ഉദ്യമത്തിന് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയ വലിയപറമ്പ ഗ്രാമപഞ്ചായത്തിനോടുള്ള ആദര സൂചകമായി ഡോ. ഹാഷിം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. ടി ബുഷറ അവർകൾക്ക് ഉപഹാരം കൈമാറി. CMLRE ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടലിനെയും കടൽത്തീരങ്ങളെയും വൃത്തിയായി സംരക്ഷിക്കുമെന്ന് ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവരും പ്രതിജ്ഞ സ്വീകരിച്ചു. ഈ ശുചീകരണത്തിനായി എത്തിച്ചേർന്നിട്ടുള്ള എല്ലാവരോടുമായി കോളേജ് വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി കോളിൽ ക്രിസ്റ്റഫർ നന്ദി രേഖപ്പെടുത്തി.  
​ശുചീകരണത്തിന്റെ ഭാഗമായി കടൽത്തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ, കേടായ മത്സ്യബന്ധന വലകളും മറ്റ് ഉപകരണങ്ങളും, ചെരുപ്പുകൾ, ജൈവമാലിന്യങ്ങൾ എന്നിവ വിദ്യാർത്ഥികൾ ശേഖരിച്ച് നീക്കം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രദേശവാസികളും സജീവ പിന്തുണയും സഹകരണവും നൽകി.  
​കടൽത്തീര ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം, പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളും കടൽജീവികളിൽ സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളിലും വളർന്നു വരുന്ന തലമുറയിലും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുവാനും വിജയകരമായി പൂർത്തീകരിക്കുവാനും സാധിച്ചു.

സ്വച്ച് സാഗർ സുരക്ഷിത് സാഗർ ബീച്ച് ശുചീകരണം ഫിഷറീസ് കോളേജ് പയ്യന്നൂർ കാഞ്ഞങ്ങാട് ഗവ. റീജിയണൽ ഫീഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നടത്തി